Showing posts with label GOVT ORDERS & CIRCULARS. Show all posts
Showing posts with label GOVT ORDERS & CIRCULARS. Show all posts
Wednesday, May 6, 2020
Friday, May 1, 2020
Ordinance to Temporarily Salary Cut
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളംപിടിക്കാൻ ഉള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി.
ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് എന്ന പേരിലുള്ള ഓർഡിനൻസ് പ്രകാരം, ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന സ്ഥാപനങ്ങളിലെ വേതനം പറ്റുന്നവര്‍, അധ്യാപകർ എന്നിവരുടെയെല്ലാം ശമ്പളം 25 ശതമാനം വരെ മാറ്റിവെക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന്നൽകുന്ന വിധത്തിലാണ് ഓർഡിനൻസിനു രൂപം നൽകിയിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ഒരു മാസ ശമ്പളം ആറു ദിവസമെന്ന നിലയിൽ 5 മാസമായി പിടിക്കാനുള്ള ഉത്തരവിന് നിയമ സാധുതയില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞതിനെ തുടർന്നാണ് ഓർഡിനൻസിലൂടെ സർക്കാർ ശമ്പളം പിടിക്കലിന് നിയമസാധുത നൽകുന്നത്.

Thursday, April 30, 2020
കണ്‍വേയന്‍സ് അലവന്‍സ് വെക്കേഷനിലും അനുവദിക്കാം
ലീവ് കാലയളവിലും ജോയിനിംഗ് ടൈമിലും സസ്‌പെൻഷൻ കാലയളവിലും മാത്രമാണ് സ്‌പെഷ്യൽ അലവൻസിന് അർഹതയില്ലാത്തത്. 02.02.1991-ലെ ജി.ഒ(പി)നം 101/91/ധന ഉത്തരവിൽ സ്‌പെഷ്യൽ അലവൻസ് സംബന്ധിച്ച ചിലവുകൾ 'Travel Expenses' എന്ന ശീർഷകത്തിൽ നിന്നും മാറ്റി 'Salaries' എന്നതിൽ ഉൾപ്പെടുത്തുകയും ചെയ്തീട്ടുണ്ട്. ആയതിനാൽ പ്രകാരം സ്‌പെഷ്യൽ അലവൻസ് എന്നത് ശമ്പളത്തിന്റെ ഭാഗമായാണ് നിലവിൽ ജീവനക്കാർക്ക് നൽകി വരുന്നത്. കൂടാതെ വെക്കേഷൻ സാങ്കേതികമായി ഡ്യുട്ടിയായതിനാൽ പ്രസ്തുത കാലയളവിൽ തസ്തികയുമായി ബന്ധപ്പെട്ട ശമ്പളവും അലവൻസുകളും ലഭിക്കുന്നതിന് അർഹതയുള്ളതിനാൽ അധ്യാപകർക്ക് വെക്കേഷൻ കാലയളവിൽ കൺവയൻസ് അലവൻസ് അനുവദിക്കുന്നതിന് തടസമില്ല. ആയതിനാൽ എട്ടിക്കുളം മുഹമ്മദ് അബ്ദുറഹ്മാൻ ദ്വാരക ജി.ഏച്ച്.എസ് സിലെ ഗണിതശാത്രം അധ്യാപകനായ ശ്രീ എസ്.എം.ശംഭു മധ്യവേനലവധിക്കാലങ്ങളിൽ (ഏപ്രിൽ 2016 , മെയ് 2017) കൈപ്പറ്റിയ വികലാംഗ ജീവനക്കാർക്കുള്ള കൺവയൻസ് അലവൻസ് തിരികെ അടയ്‌ക്കേണ്ടതില്ല. എന്നറിയിക്കുന്നതിനോടൊപ്പം ടിയനെതിരെ ഉന്നയിച്ചീട്ടുള്ള ഓഡിറ്റ് തടസ്സവാദം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ താത്പര്യപ്പെടുന്നു.