Friday, May 1, 2020

Ordinance to Temporarily Salary Cut

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളംപിടിക്കാൻ ഉള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി.
ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് എന്ന പേരിലുള്ള ഓർഡിനൻസ് പ്രകാരം, ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന സ്ഥാപനങ്ങളിലെ വേതനം പറ്റുന്നവര്‍, അധ്യാപകർ എന്നിവരുടെയെല്ലാം ശമ്പളം 25 ശതമാനം വരെ മാറ്റിവെക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന്നൽകുന്ന വിധത്തിലാണ് ഓർഡിനൻസിനു രൂപം നൽകിയിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ഒരു മാസ ശമ്പളം ആറു ദിവസമെന്ന നിലയിൽ 5 മാസമായി പിടിക്കാനുള്ള ഉത്തരവിന് നിയമ സാധുതയില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞതിനെ തുടർന്നാണ് ഓർഡിനൻസിലൂടെ സർക്കാർ ശമ്പളം പിടിക്കലിന് നിയമസാധുത നൽകുന്നത്. 

0 comments:

Post a Comment