Saturday, May 2, 2020

Personal Pronouns

ഇന്നത്തെ ലോകത്ത് ഒരു തരത്തിലും ഒഴിവാക്കാൻ പറ്റാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. പഠിക്കാൻ വിഷമകരമായ ഭാഷയാണോ ഇംഗ്ലീഷ്? അല്ല, ഒരിക്കലുമല്ല നിങ്ങൾ താൽപര്യപൂർവം പഠിക്കാൻ തയ്യാറാണോ? എങ്കിൽ Easy English 4 You എന്ന ഈ പംക്തി നിങ്ങളെ സഹായിക്കും.

ആദ്യമായി Personal Pronouns ഏതൊക്കെയാണെന്ന് മനസ്സിലാക്കാം.... ഇംഗ്ലീഷിൽ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകൾ ആണിവ.
Subject Pronoun (PP1) Possessive Pronoun (PP2) Object Pronoun (PP3)
I = ഞാൻ My = എന്റെ Me = എന്നെ
We = ഞങ്ങൾ Our = ഞങ്ങളുടെ Us = ഞങ്ങളെ
You = നിങ്ങൾ Your = നിങ്ങളുടെ You = നിങ്ങളെ
He = അവൻ His = അവന്റെ Him = അവനെ
She = അവൾ Her = അവളുടെ Her = അവളെ
They = അവർ Their = അവരുടെ Them = അവരെ
It = അത് Its = അതിന്റെ It = അതിനെ
They = അവ Their = അവയുടെ Them= അവയെ
മലയാളത്തിൽ നീ, നിങ്ങൾ, താങ്കൾ എന്നിങ്ങനെയൊക്കെ പറയാറുണ്ടല്ലോ, ഇതിനൊക്കെക്കൂടി English ൽ ഒറ്റവാക്കേ ഉള്ളൂ You മാത്രം.
അവൻ, ഇവൻ, അയാൾ, ഇയാൾ, അദ്ദേഹം, ഇദ്ദേഹം എന്നിവയ്‌ക്കൊക്കെക്കൂടി He മാത്രം.
അവൾ ആയാലും ഇവൾ ആയാലും English ൽ She മതി.
ആളുകളെക്കുറിച്ച് പറയുമ്പോൾ നാം അവർ, ഇവർ എന്നു പറയും. ആളുകഇല്ലെങ്കിൽ അവ, ഇവ എന്നാണ് പറയുക എന്നാൽ English ൽ ഇവയ്ക്കെല്ലാത്തിനുമായി They ഉപയോഗിച്ചാൽ മതി.

0 comments:

Post a Comment