Tuesday, May 5, 2020

പപ്പായ

തെക്കേ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ പഴമാണ് പപ്പായ. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവുമധികം പോഷകങ്ങൾ നൽകുന്ന പഴമാണിത്!

ഉഷ്ണമേഖലാ സസ്യമാണ്. വെള്ളക്കെട്ടുള്ള സ്ഥലം ഇതിന് പറ്റിയതല്ല. കേരളത്തിൽ വർഷം മുഴുവൻ പപ്പായ വിളവു തരുന്നു.  ധാതുലവണങ്ങളുടെയും വൈറ്റമിനുകളുടെയും കലവറയായ പപ്പായയിലുള്ള ഔഷധ പ്രാധാന്യമുള്ള ഘടകമാണ് പപ്പയിൻ. നല്ലൊരു ദഹന സഹായിയായ ഇത് തൊലിപ്പുറമെയുള്ള പാടുകൾ നീക്കുന്നതു മുതൽ കരൾ രോഗത്തിനുള്ള ഔഷധമായി വരെ ഉപയോഗിക്കാം. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ.

കപ്പങ്ങ, കപ്പളങ്ങ, കർമൂസ്, പപ്പയ്ക്ക, ഓമയ്ക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ പപ്പായ അറിയപ്പെടുന്നു.

0 comments:

Post a Comment